Remo&RiyaMedia

നെയ്പ്പായസം - മാധവിക്കുട്ടി.

 

നെയ്പ്പായസം - മാധവിക്കുട്ടി






മാധവിക്കുട്ടി



                   കമലാ സുരയ്യ എന്നറിയപ്പെടുന്ന മാധവിക്കുട്ടി, ഇന്ത്യൻ സാഹിത്യത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തിയ പ്രമുഖ ഇന്ത്യൻ കവിയും എഴുത്തുകാരിയുമാണ്. 1934-ൽ കേരളത്തിൽ ജനിച്ച അവർ കമലാ ദാസ് എന്ന തൂലികാനാമത്തിൽ തൻ്റെ സാഹിത്യയാത്ര ആരംഭിച്ചു, പ്രാഥമികമായി ഇംഗ്ലീഷിൽ എഴുതി. അവരുടെ ആദ്യകാല കൃതികളായ "സമ്മർ ഇൻ കൽക്കട്ട", "ദി ഡിസൻഡൻ്റ്സ്" എന്നിവ നിരൂപക പ്രശംസ നേടുകയും അതുല്യമായ ശബ്ദമുള്ള ഒരു കഴിവുള്ള കവിയായി അവ സ്ഥാപിക്കുകയും ചെയ്തു. മാധവിക്കുട്ടിയുടെ രചനകൾ പലപ്പോഴും പ്രണയം, സ്ത്രീത്വം, മനുഷ്യബന്ധങ്ങൾ, അവരുടെ വ്യക്തിപരമായ പോരാട്ടങ്ങൾ എന്നിവയുടെ പ്രമേയങ്ങളിലേക്ക് കടന്നുചെല്ലുകയും വൈകാരിക ആഴവും സത്യസന്ധതയും കൊണ്ട് വായനക്കാരെ ആകർഷിക്കുകയും ചെയ്തു.

പിന്നീടുള്ള വർഷങ്ങളിൽ മാധവിക്കുട്ടി തൻ്റെ മാതൃഭാഷയായ മലയാളത്തിൽ എഴുതുന്നതിലേക്ക് ശ്രദ്ധ മാറ്റി. അവരുടെ ഏറ്റവും പ്രശസ്തമായ കൃതി, "എൻ്റെ കഥ" (എൻ്റെ കഥ), ഒരു ആത്മകഥ, അവളുടെ ലൈംഗികതയും വൈവാഹിക ബുദ്ധിമുട്ടുകളും ഉൾപ്പെടെയുള്ള അവരുടെ വ്യക്തിജീവിതത്തെ തുറന്ന് ചർച്ച ചെയ്ത ഒരു തകർപ്പൻ, വിവാദ കൃതിയായിരുന്നു. സാമൂഹിക വിലക്കുകളുടെ സത്യസന്ധമായ ചിത്രീകരണത്തിന് പുസ്തകത്തിന് പ്രശംസയും വിമർശനവും ലഭിച്ചു. സമൂഹത്തിൻ്റെ നിരീക്ഷണം നേരിടേണ്ടി വന്നിട്ടും, തൻ്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നതിൽ മാധവിക്കുട്ടിയുടെ ധീരത ഇന്ത്യൻ സമൂഹത്തിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും കൂടുതൽ തുറന്ന സംഭാഷണങ്ങൾക്ക് വഴിയൊരുക്കി.


മാധവിക്കുട്ടിയുടെ സാഹിത്യ പാരമ്പര്യം അവരുടെ സ്വന്തം രചനകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നു. ഒരു ഫെമിനിസ്റ്റ് ഐക്കൺ എന്ന നിലയിൽ, അവരുടെ കൃതികൾ എഴുത്തുകാരുടെ തലമുറകളെ, പ്രത്യേകിച്ച് സ്ത്രീകളെ, അവരുടെ സത്യം സംസാരിക്കാനും സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കാനും പ്രചോദിപ്പിക്കുന്നു. ഇന്ത്യൻ സാഹിത്യത്തിന് ഇംഗ്ലീഷിലും മലയാളത്തിലും അവർ നൽകിയ സംഭാവനകൾ അവർക്ക് നിരവധി അവാർഡുകളും ബഹുമതികളും നേടിക്കൊടുത്തു, ഇത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും സ്വാധീനവുമുള്ള സാഹിത്യകാരികളിൽ ഒരാളായി മാറി. മാധവിക്കുട്ടിയുടെ ആഘാതം നിലനിൽക്കുന്നു, അവരുടെ ശക്തമായ വാക്കുകൾ ലോകമെമ്പാടുമുള്ള വായനക്കാരിൽ പ്രതിധ്വനിക്കുന്നത് തുടരുന്നു.







നെയ്പ്പായസം - മാധവിക്കുട്ടി


                              മാധവിക്കുട്ടിയുടെ മനോഹരമായ ഒരു ബാലസാഹിത്യ കഥയാണ് നെയ്പ്പായസം.  കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഹൃദയ സ്പർശിയായ ഒരു കഥയാണിത്.



                              ഇംഗ്ലീഷ് മലയാളം സാഹിത്യകാരിയായിരുന്നു. കമലാ സുരയ്യ (ജനനം:കമല മാർച്ച് 31, 1934 - മരണം:മേയ് 31, 2009) മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികൾ കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999-ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുൻപ് മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്.ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തൻ്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. 




                                                    ഭാര്യ മരണപ്പെട്ട,  മൂന്നു കുട്ടികളുടെ അച്ഛന്റെ മനോഗതങ്ങളിലൂടെയാണ് കഥ തുടങ്ങുന്നത്. കുറഞ്ഞ ചെലവിൽ  ഭാര്യയുടെ ശവ ദാഹം നടത്തി ഓഫീസിലെ സഹപ്രവർത്തകരോട് നന്ദി പറഞ്ഞു ബസ്സിൽ  വീട്ടിലേക്കു മടങ്ങുന്ന അയാൾ അന്ന് രാവിലെ മുതൽ നടന്ന സംഭവങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്.   തനിക്ക് മാത്രം മനസ്സിലാവുന്ന അവരുടെ നടത്തം,  ഭാവം അയാളുടെ മനസ്സിനെ നീറ്റി. 



                                                          ഭാര്യ മകൻ ഉണ്ണിയെ ഇന്ന് തിങ്കളാഴ്ചയാണ്,  ഇങ്ങനെ ഉറങ്ങിയാൽ മതിയോ എന്ന് പറഞ്ഞു ഉണർത്തിയത് മുതൽ തനിക്ക് ഓഫീസിൽ പോവുന്നതിനു മുൻപ് കട്ടൻ ചായ തന്ന് അടുക്കളയിൽ പോയതും അയാൾ ഓർത്തു.  ഓഫീസിൽ വെച്ച് ഒരിക്കൽ പോലും അയാൾ അവളെ ഓർത്തില്ല.  വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ അമ്മ മരണപ്പെട്ടത് അറിയാതെ കളിക്കുന്ന കുട്ടികളെയാണ് കണ്ടത്.  ഒരു ചൂലിന് സമീപം ഭാര്യ മരിച്ചു കിടന്നിരുന്നു.  ആശുപ്രത്രിയിലേക്ക് എത്തിച്ചപ്പോൾ ഹൃദയ സ്തംഭനം മൂലം ഒന്നര മണിക്കൂർ മുൻപ് അവൾ മരണപ്പെട്ടു എന്ന് കേട്ടപ്പോൾ  തന്നെ ഒറ്റയ്ക്ക് വിട്ട് പോയ കാരണത്താൽ ആദ്യം  അയാൾക്ക്‌ ഭാര്യയോട്  ദേഷ്യമാണ് തോന്നിയത്. 





                                      ദുഖത്തോടെ വീട്ടിലെത്തിയപ്പോൾ മക്കൾ അവരുടെ അമ്മ മരിച്ചത് അറിയാതെയിരിക്കുകയാണ്.  രണ്ട് മക്കൾ ഉറങ്ങിയിരുന്നു. കുട്ടികളുടെ നിഷ്കളങ്കതയും അയാളുടെ മനോ വ്യഥകളും തമ്മിലുള്ള വൈരുധ്യങ്ങൾ കഥയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.  അമ്മ തിരികെ വരും എന്ന മറുപടിയാണ് അയാൾ മകന് നൽകുന്നത്. 


                   ഉറങ്ങാതെയിരിക്കുന്ന ഉണ്ണിയോട് താൻ ഉപ്പുമാവ്‌ ഉണ്ടാക്കി തരാമെന്ന് പറഞ്ഞപ്പോൾ അമ്മ ഉണ്ടാക്കി വെച്ച നെയ്പ്പായസം മതി എന്നവൻ പറയുമ്പോൾ വായനക്കാരന്റെ നെഞ്ചു പിടയും.  കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും കഥാ നായകൻ്റെ ദുഖവും സൃഷ്ടിക്കുന്ന വേദനയിലൂടെയാണ് കഥ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്.  'അമ്മയുണ്ടാക്കാറുള്ള നെയ്പ്പായസത്തിനു നല്ല രുചിയാണ് ' എന്ന് മകനോട് പറഞ്ഞു ചിരിച്ച അയാൾ കരച്ചിൽ അടക്കാൻ കഴിയാതെ കുളിമുറിയിലേക്ക് കയറുന്നതോടെ കഥ അവസാനിക്കുന്നു.


കുഞ്ഞുങ്ങൾക്കും കുടുംബത്തിനായി ജീവിക്കുന്ന സഹോദരിമാരുടെ പ്രാധാന്യമാണ് ഈ കഥയുടെ കഥാ തന്തു. അതിൻ്റെ തീഷ്ണത ഒട്ടും കുറയാതെ അവതരിപ്പിക്കുന്നതിൽ വലിയ സൂക്ഷ്മത കഥാകാരി പുലർത്തിയിട്ടുണ്ട്. 



സംഭാഷങ്ങൾ വളരെ കുറഞ്ഞ ഒരു കഥ ശൈലിയാണ് കഥയിൽ ഉടനീളമുള്ളത്.  എങ്കിലും ചെറിയ ചെറിയ സംഭാഷണ ശകാലങ്ങൾക്ക് ആസ്വാദക ഹൃദയങ്ങളെ കൊത്തി മുറിക്കാനുള്ള മൂർച്ചയുണ്ട്.   തൻ്റെ മേലുദ്യോഗസ്ഥൻ തന്നെ അയാളുടെ ഓഫീസിലേക്ക് വിളിപ്പിച്ച ശേഷം "തനിക്ക് വ്യസനമുണ്ട് " എന്ന് പറയുമെന്ന് മനോഗതം ചെയ്യുന്ന കഥാ നായകൻ ഒരു ചിരിയോടെ എൻ്റെ വ്യസനം എനിക്ക് മാത്രമേ മനസ്സിലാവൂ എന്ന് സ്വയം  മനസ്സിൽ പറയുന്നുണ്ട്.   കഥയുടെ തീവ്രത കൂടി വരുന്നത് അവിടം മുതൽക്കാണ്. 



അമ്മ മരിച്ചത് അറിയാതെ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ  " ഫസ്റ്റ് ക്ലാസ് ഷോട്ട് " എന്ന് പറയുന്നത് മറ്റൊരു ഭാഗമാണ്.  തങ്ങളുടെ താങ്ങും തണലുമായിരുന്ന അമ്മ ഇനിയില്ല എന്നറിയാതെ അവർ വിനോദങ്ങളിൽ മുഴുകുമ്പോൾ കഥാ നായകൻ അനിയന്ത്രിതമായ മന: സംഘർങ്ങളിലൂടെയാണ് മുന്നോട്ടു പോവുന്നത്.


  കൂടുതൽ കഥാപാത്രങ്ങൾ ഇല്ല.  ഒരച്ഛൻ, അമ്മ, അവരുടെ മൂന്ന് ആൺമക്കളാണ്‌ കഥയിലെ കഥാ പത്രങ്ങൾ.  മക്കളിൽ ഓരോരുത്തരെയും നോക്കി അവർ ഭാവിയിൽ ആരൊക്കെയാവുമെന്ന് വെറുതെ നിരൂപിക്കുന്ന അച്ഛനമ്മമാർ നമ്മുടെ നാട്ടിൻ പുറങ്ങളിലെ നിഷ്കളങ്കരായ, കുടുംബ ഭാരം പേറുന്ന മനുഷ്യരെ ഓർമ്മിപ്പിക്കുന്നു. 


ഉപസംഹാരം



                                        മാധവിക്കുട്ടിയെന്ന പ്രശസ്‌ത കഥാകാരിയുടെ രചനാ ശൈലിയുടെ മികച്ച ഉദാഹരങ്ങളിൽ ഒന്നാണ് നെയ്പ്പായസം.   കഥ തീരാതിരിക്കട്ടെ എന്ന് വായനക്കാരനെ കൊണ്ട് ആഗ്രഹിപ്പിക്കുന്ന വിധം ആകാംഷ നിറഞ്ഞ ലളിത മനോഹരമായ ആഖ്യാന ശൈലിയിലാണ് നെയ്പ്പായസവും എഴുതപ്പെട്ടിരിക്കുന്നത്. ചെറിയ വാക്കുകളിലൂടെ വലിയ കാര്യങ്ങൾ പറഞ്ഞു പോവുന്ന ഈ കഥ കുട്ടികൾക്ക് വായിച്ചു ആസ്വദിക്കാൻ കഴിയുന്ന ബാലസാഹിത്യമായി കാണാമെങ്കിലും മാധവിക്കുട്ടിയുടെ മറ്റു കഥകളെ പോലെ തന്നെ ശക്തമായ സ്ത്രീ സാന്നിധ്യം  അടയാളപ്പെടുത്തിയ
കഥ കൂടിയാണ് നെയ്പ്പായസം.  ഒരു ചെറിയ കഥ അതിൻ്റെ ആശയ സമ്പുഷ്ടി കൊണ്ട് നീണ്ട നിരൂപണങ്ങൾ കൊണ്ട് വീണ്ടും വീണ്ടും ആസ്വദിക്കാൻ കഴിയുന്നത് ഈ കഥയുടെ സവിശേഷതയാണ്. 
മാധവിക്കുട്ടിയെന്ന പ്രശസ്‌ത കഥാകാരിയുടെ രചനാ ശൈലിയുടെ മികച്ച ഉദാഹരങ്ങളിൽ ഒന്നാണ് നെയ്പ്പായസം.   കഥ തീരാതിരിക്കട്ടെ എന്ന് വായനക്കാരനെ കൊണ്ട് ആഗ്രഹിപ്പിക്കുന്ന വിധം ആകാംഷ നിറഞ്ഞ ലളിത മനോഹരമായ ആഖ്യാന ശൈലിയിലാണ് നെയ്പ്പായസവും എഴുതപ്പെട്ടിരിക്കുന്നത്. ചെറിയ വാക്കുകളിലൂടെ വലിയ കാര്യങ്ങൾ പറഞ്ഞു പോവുന്ന ഈ കഥ കുട്ടികൾക്ക് വായിച്ചു ആസ്വദിക്കാൻ കഴിയുന്ന ബാലസാഹിത്യമായി കാണാമെങ്കിലും മാധവിക്കുട്ടിയുടെ മറ്റു കഥകളെ പോലെ തന്നെ ശക്തമായ സ്ത്രീ സാന്നിധ്യം  അടയാളപ്പെടുത്തിയകഥ കൂടിയാണ് നെയ്പ്പായസം.  ഒരു ചെറിയ കഥ അതിൻ്റെ ആശയ സമ്പുഷ്ടി കൊണ്ട് നീണ്ട നിരൂപണങ്ങൾ കൊണ്ട് വീണ്ടും വീണ്ടും ആസ്വദിക്കാൻ കഴിയുന്നത് ഈ കഥയുടെ സവിശേഷതയാണ്. 

Comments

Post a Comment